Read Time:57 Second
വനിതാദിനത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഒരു പ്രതി കസ്റ്റഡിയിൽ.
തവളക്കുഴിപ്പാറ കോളനിയിലെ ഓട്ടോ ഡ്രൈവർ ഷിജുവാണ് കസ്റ്റഡിയിലുള്ളത്. ഷിജുവിനെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ഇന്നലെയാണ് അതിരപ്പള്ളി ആദിവാസി കോളനിയിലെ പെൺകുട്ടി പീഡനത്തിന് ഇരയായത്.
മൂന്നുപേർ ചേർന്ന് 16 വയസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. അവശയായ പെൺകുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.