2019ൻ്റെ ആവർത്തനം; തമിഴ്‌നാട്ടിൽ കൈകോർത്ത് ഡിഎംകെയും കോൺഗ്രസും

0 0
Read Time:2 Minute, 42 Second

തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ലോക്‌സഭാ സീറ്റുകളിൽ ഡിഎംകെയുമായി സീറ്റ് പങ്കിടൽ കരാറിലെത്തി കോൺഗ്രസ്.

കരാർ പ്രകാരം തമിഴ്‌നാട്ടിൽ ഒമ്പത് സീറ്റിലും പുതുച്ചേരിയിലെ ഏക സീറ്റിലും കോൺഗ്രസ് മത്സരിക്കും.

ശേഷിക്കുന്ന 30 സീറ്റുകളിൽ സഖ്യകക്ഷികൾ നിർത്തുന്ന സ്ഥാനാർത്ഥികളെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

ഡിഎംകെയും കോൺഗ്രസും ഒരുമിച്ച് പോരാടും, ഒരുമിച്ച് മുന്നോട്ട് പോകും, ​​ഒരുമിച്ച് വിജയിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

സഖ്യം നിർത്തുന്ന സ്ഥാനാർത്ഥികൾ 40 സീറ്റുകളിലും വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ഫോർമുല 2019-ൽ ഇരു പാർട്ടികളും ഉണ്ടാക്കിയ ധാരണയിൽ നിന്ന് മാറ്റമില്ല.

2019-ലെ പൊതുതിരഞ്ഞെടുപ്പിൽ 39 ലോക്‌സഭാ സീറ്റുകളിൽ 38-ലും ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചു. അന്ന് മത്സരിച്ച ഒമ്പത് സീറ്റിൽ എട്ട് സീറ്റും കോൺഗ്രസ് നേടി.

കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച വേണുഗോപാൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അവർ ആക്രമിക്കുകയാണെന്ന് ആരോപിച്ചു.

കഴിഞ്ഞ ദിവസം കമൽഹാസൻ്റെ മക്കൾ നീതി മയ്യം (എംഎൻഎം) ഡിഎംകെയുമായി സഖ്യം പ്രഖ്യാപിച്ചിരുന്നു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി പാർട്ടി രംഗത്തിറങ്ങും. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്ന ദിവസമാണ് സീറ്റ് വിഭജന ധാരണയായത് .

തൻ്റെ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും എന്നാൽ സഖ്യത്തിന് പിന്തുണ നൽകുമെന്നും താരം പറഞ്ഞു.

കഴിഞ്ഞ മാസം ഭരണകക്ഷിയായ ഡിഎംകെ രണ്ട് ലോക്‌സഭാ സീറ്റുകൾ വീതം സിപിഐക്കും സിപിഐക്കും നൽകിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts