ചെന്നൈ: മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷൻ പ്രത്യേക വനിതാ ഹെൽപ്പ് ലൈൻ നമ്പർ (155370) അവതരിപ്പിച്ചു.
ചെന്നൈ മെട്രോ ട്രെയിനുകളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ നടപടികളാണ് സ്വീകരിക്കുന്നത്.
അടുത്തിടെ, വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി മെട്രോ സ്റ്റേഷനുകളിൽ ആയോധന കലകളിലും സ്വയം പ്രതിരോധ സാങ്കേതിക വിദ്യകളിലും പരിശീലനം നേടിയ “പിങ്ക് സ്ക്വാഡ്” എന്ന വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ വിന്യസിച്ചിരുന്നു.
ഇതിന് ശേഷമാണ് ഇപ്പോൾ മെട്രോ റെയിൽ വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക വനിതാ ഹെൽപ്പ് ലൈൻ നമ്പർ (155370) ആരംഭിച്ചത്.
മെട്രോ ട്രെയിനുകളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക വനിതാ ഹെൽപ്പ് ലൈൻ നമ്പർ 155370 ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് ഇതു സംബന്ധിച്ച് ചെന്നൈ മെട്രോ റെയിൽ കമ്പനി അധികൃതർ പത്രക്കുറുപ്പിൽ വ്യക്തമാക്കി .
ഈ ഹെൽപ്പ് ലൈൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു സ്ത്രീ പുരുഷ സേവനമാണ്. മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ ഏത് പ്രതിസന്ധിയും നേരിടുന്ന സ്ത്രീ യാത്രക്കാർക്ക് തൽക്ഷണ സഹായവും പിന്തുണയും നൽകുന്നതിനാണ് ഈ സേവനം അവതരിപ്പിച്ചത്.
BSNL നെറ്റ്വർക്കിൽ മാത്രമാണ് ഈ ഹെൽപ്പ് ലൈൻ നമ്പർ സജീവമാക്കിയിരിക്കുന്നത്.
മറ്റ് നെറ്റ്വർക്കുകളുമായുള്ള പദ്ധതി നടപ്പാക്കൽ അതിവേഗം പുരോഗമിക്കുകയാണ്. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. എല്ലാ റെയിൽവേ സ്റ്റേഷനുകളും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്.
എല്ലാ വനിതാ യാത്രക്കാർക്കും വനിതാ ഹെൽപ്പ് ലൈൻ നമ്പർ 155370 (നിലവിൽ BSNL ഉപയോക്താക്കൾ മാത്രം) അവരുടെ ഫോണുകളിൽ സേവ് ചെയ്യാം, ചെന്നൈ മെട്രോ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ആവശ്യം വരുമ്പോൾ അത് ഉപയോഗിക്കാൻ മടിക്കേണ്ടതില്ലന്നും അവർ പറഞ്ഞു.