Read Time:43 Second
ചെന്നൈ : ടാസ്മാക് മദ്യവിൽപ്പനശാലകളിൽ ഡിജിറ്റൽ പണമിടപാട് നടത്താനുള്ള സംവിധാനം നിലവിൽ വന്നു.
മദ്യത്തിന് അമിതനിരക്ക് ഈടാക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടി. ചെന്നൈയിലെ പല കടകളിലും സൗകര്യം നിലവിൽ വന്നുവെങ്കിലും പൂർണമായും നടപ്പാവാൻ സമയമെടുക്കും.
കാഞ്ചീപുരം നോർത്ത് മേഖലയിൽ 132 ടാസ്മാക് കടകളിൽ ഇതിനകം നടപ്പാക്കിയതായി അധികൃതർ അറിയിച്ചു.
ക്യു.ആർ. കോഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിക്കാനാവും.