Read Time:1 Minute, 0 Second
ചെന്നൈ : അണ്ണാ ഡി.എം.കെ. മുൻ എം.എൽ.എ. ആർ. രാജലക്ഷ്മി ബി.ജെ.പി.യിൽ ചേർന്നു.
കേന്ദ്രമന്ത്രി വി.കെ. സിങ് അടക്കം ബി.ജെ.പി. ദേശീയനേതാക്കൾ, സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം രാജലക്ഷ്മി അംഗത്വം സ്വീകരിച്ചു.
ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ. ശരിയായ ദിശയിലല്ല പ്രവർത്തിക്കുന്നതെന്ന് രാജലക്ഷ്മി ആരോപിച്ചു.
2011-16 കാലത്ത് മൈലാപൂർ എം.എൽ.എ.യായിരുന്ന രാജലക്ഷ്മിക്ക് അടുത്ത രണ്ട് തിരഞ്ഞെടുപ്പുകളിലും സീറ്റ് ലഭിച്ചില്ല.
കുറച്ചുനാൾമുമ്പ് അണ്ണാ ഡി.എം.കെ.യിൽനിന്ന് 12 മുൻ എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേർന്നിരുന്നു.