Read Time:55 Second
ചെന്നൈ : തമിഴ്നാട്ടിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്നുപറയാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അധികാരമില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ.
പൗരത്വം നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമേ അവകാശമുള്ളൂ. മറ്റാർക്കും ഈ നിയമം തടയാൻ കഴിയില്ല.- അണ്ണാമലൈ ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും രാഷ്ട്രീയ പാർട്ടികൾ അവസാനിപ്പിക്കണം.
പൗരത്വ നിയമ ഭേദഗതിയിൽ എന്താണ് തെറ്റെന്ന് സ്റ്റാലിൻ വിശദീകരിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.