Read Time:40 Second
ചെന്നൈ : സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത നാലുശതമാനം വർധിപ്പിച്ചതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
സർക്കാർജീവനക്കാർക്കും അധ്യാപകർക്കും നൽകിയിരുന്ന ക്ഷാമബത്ത 46 ശതമാനത്തിൽനിന്ന് 50 ശതമാനമായാണ് ഉയർത്തിയത്.
16 ലക്ഷം സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് ഇതിന്റെപ്രയോജനം ലഭിക്കും.
ഇതിലൂടെ സർക്കാരിന് പ്രതിവർഷം 2587.91 കോടി രൂപയുടെ അധികചെലവു വരും.