Read Time:1 Minute, 5 Second
ചെന്നൈ : കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ ഗതാഗതമന്ത്രിയായി പി.ആർ.എൻ. തിരുമുരുകൻ സ്ഥാനമേറ്റു.
കാരയ്ക്കൽ നോർത്ത് മണ്ഡലത്തിൽനിന്നുള്ള എൻ.ആർ. കോൺഗ്രസിന്റെ എം.എൽ.എ.യാണ് തിരുമുരുകൻ.
എൻ.ആർ. കോൺഗ്രസിന്റെതന്നെ ചന്ദ്രപ്രിയങ്ക രാജിവെച്ചതിനെത്തുടർന്നാണ് പുതിയമന്ത്രി സ്ഥാനമേറ്റെടുത്തത്.
പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്നാണ് ഒക്ടോബറിൽ ചന്ദ്രപ്രിയങ്ക രാജിസമർപ്പിച്ചത്.
രാജ് നിവാസിൽ നടന്ന ചടങ്ങിൽ ലഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജൻ, തിരുമുരുകന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി എൻ. രംഗസാമി അടക്കമുള്ളവർ പങ്കെടുത്തു.
മുൻ കോൺഗ്രസ് എം.എൽ.എ. പി.ആർ. നലമഹാരാജന്റെ മകനാണ് തിരുമുരുകൻ.