ചെന്നൈ : പ്രധാനമന്ത്രി മോദി 18-ന് കോയമ്പത്തൂരിൽ ‘റോഡ് ഷോ’ പരിപാടിയിൽ പങ്കെടുത്ത് പൊതുജനങ്ങളിൽ നിന്ന് വോട്ട് ശേഖരിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർഥമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 18-ന് കോയമ്പത്തൂരിലെത്തുന്നത്.
കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി രണ്ടുതവണ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കോയമ്പത്തൂരിലാണ് ബിജെപി കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിൽ എത്തുന്ന പ്രധാനമന്ത്രി മോദി 18-ന് നീലഗിരി, കോയമ്പത്തൂർ, പൊള്ളാച്ചി, തിരുപ്പൂർ, ഈറോഡ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കുവേണ്ടിയുള്ള പ്രചാരണറാലിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നഗരത്തിൽ റോഡ് ഷോ നടത്തും.
കോയമ്പത്തൂർ ഉൾപ്പെടെയുള്ള കൊങ്കുനാട്ടിലെ മണ്ഡലങ്ങളിൽ സ്വാധീനം ഉറപ്പിക്കുകയെന്ന ലക്ഷ്യംവെച്ചാണ് ഒരുമാസത്തിനിടെ രണ്ടാംതവണയും പ്രധാനമന്ത്രി കോയമ്പത്തൂർ മേഖലയിൽ എത്തുന്നത്.
രണ്ടാഴ്ചമുമ്പ് തിരുപ്പൂർ പല്ലടത്ത് പ്രധാനമന്ത്രി പങ്കെടുത്ത വൻ റാലി സംഘടിപ്പിച്ചിരുന്നു. അന്നും ഈ അഞ്ചുമണ്ഡലങ്ങളിൽനിന്നുള്ള പാർട്ടി പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തുന്നത്.