Read Time:1 Minute, 33 Second
ചെന്നൈ : പാചകവാതകം സിലിൻഡറിന് 500 രൂപയായും പെട്രോൾ ലിറ്ററിന് 75 രൂപയായും ഡീസലിന് 65 രൂപയായും വില നിശ്ചയിക്കുമെന്ന വാഗ്ദാനവുമായി ഡി.എം.കെ.യുടെ പ്രകടനപത്രിക.
പ്രധാന വാഗ്ദാനങ്ങൾ നോക്കാം
- അഞ്ചുവർഷത്തിൽ ഒരിക്കൽ ജാതി സെൻസസ്.
- പൗരത്വ നിയമഭേദഗതി റദ്ദാക്കും.
- രാജ്യത്ത് എല്ലാ വീട്ടമ്മമാർക്കും മാസം 1000 രൂപ.
- ആസൂത്രണ കമ്മിഷൻ പുനഃസ്ഥാപിക്കും.
- ശ്രീലങ്കൻ അഭയാർഥികൾക്ക് പൗരത്വം.
- വിരമിച്ച ശേഷം രണ്ടുവർഷം ജഡ്ജിമാർ സ്വകാര്യ കമ്പനികളിൽ ജോലികൾ സ്വീകരിക്കുന്നതും രാഷ്ട്രീയപ്പാർട്ടിയിൽ ചേരുന്നതിനും വിലക്ക്.
- ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കും.
- പുതുച്ചേരിക്ക് പൂർണ സംസ്ഥാന പദവി. ഒരു നാട് ഒരു തിരഞ്ഞെടുപ്പ് പദ്ധതി ഉപേക്ഷിക്കും.
ഗവർണർമാരുടെ അധികാരം കുറയ്ക്കാൻ നിയമഭേദഗതി വരുത്തും.
മുഖ്യമന്ത്രിമാരുമായി ആലോചിച്ച ശേഷം ഓരോ സംസ്ഥാനങ്ങളിലും ഗവർണർമാരെ നിയമിക്കുന്ന രീതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുറത്തിറക്കിയ പ്രകടനപത്രികയിൽ പറയുന്നു.