Read Time:1 Minute, 7 Second
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോഡിൽ.
ഇന്ന് പവന് 800 രൂപ ഉയർന്നതോടെ സ്വർണവില 49,000 കടന്നു. ഇതാദ്യമായാണ് സ്വർണവില 49000 കടക്കുന്നത്.
ഇന്ന് പവന് 49,440 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 6,180 രൂപ നൽകണം.
പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തൽ.
ഇതോടൊപ്പം നിക്ഷേപകർ വൻതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്.
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയതോടെ ഞെട്ടലിലാണ് ഉപഭോക്താക്കൾ.
വിവാഹ സീസൺ ആയതിനാൽ തന്നെ സ്വർണവില ഉയർന്ന് തന്നെ നിൽക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ്.