Read Time:1 Minute, 18 Second
ചെന്നൈ : പുതുച്ചേരിയിൽ പോളിങ് ദിവസം വരെ എല്ലാ ദിവസവും പാൻലെ പാൽ പാക്കറ്റുകളിൽ തിരഞ്ഞെടുപ്പ് ബോധവൽക്കരണ മുദ്രാവാക്യങ്ങൾ അച്ചടിക്കുമെന്ന് റിപ്പോർട്ടുകൾ.
ഏപ്രിൽ 19നാണ് പുതുച്ചേരി ലോക്സഭാ തിരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശക്തമായ മുൻകരുതൽ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത് .
തെരഞ്ഞെടുപ്പിനെക്കുറിച്ചും വോട്ടിൻ്റെ ആവശ്യകതയെക്കുറിച്ചും യുവാക്കൾക്കായി വിവിധ ബോധവൽക്കരണ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ജനങ്ങൾ നിത്യേന ഉപയോഗിക്കുന്ന പാൻലെ പാൽ പാക്കറ്റുകളിൽ തിരഞ്ഞെടുപ്പ് ബോധവൽക്കരണ മുദ്രാവാക്യങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നുത് .
ശരാശരി 1.5 ലക്ഷം പാൽ പാക്കറ്റുകളിൽ മുദ്രാവാക്യങ്ങൾ അച്ചടിക്കുമെന്ന് ഇതിനെക്കുറിച്ച് പാൻലെ അറിയിച്ചു.