Read Time:1 Minute, 23 Second
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടിക്കടി തമിഴ്നാട്ടിൽ വരുന്നതെന്നും അല്ലെങ്കിൽ വിദേശത്തായിരിക്കുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.
തിരുച്ചിറപ്പള്ളിയിലെ തിരഞ്ഞെടുപ്പുപ്രചാരണ പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂളുകളിലെ പ്രഭാതഭക്ഷണപദ്ധതി വിദ്യാർഥികളുടെ ഹാജർനില വർധിപ്പിച്ചു. ഡി.എം.കെ. തമിഴ്നാട്ടിൽ നടപ്പാക്കിയ ജനക്ഷേമപദ്ധതികൾ രാജ്യത്തെ എല്ലാസംസ്ഥാനങ്ങളിലും ചർച്ചചെയ്യപ്പെടുകയാണ്.
രാജ്യത്തെ മുൻനിര സംസ്ഥാനമായി തമിഴ്നാട് മാറി.
ഈ വരുന്ന ലോക്സഭാതിരഞ്ഞെടുപ്പിലും തമിഴ്നാട്ടിലെ 39 സീറ്റുകളും പുതുച്ചേരിയിലെ ഒരു സീറ്റും ഡി.എം.കെ. സഖ്യം നേടുമെന്നത് ഉറപ്പാണ്.
ബി.ജെ.പി.ക്ക് തമിഴകമണ്ണിൽ ഒരു സീറ്റുപോലും ലഭിക്കില്ല” -സ്റ്റാലിൻ പ്രചാരണയോഗത്തിൽ പറഞ്ഞു.