ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ ലക്ഷ്യമിട്ട് ടാസ്മാക് മദ്യ വിൽപ്പനശാലകളിൽ ഫ്ലൈയിങ് സ്ക്വാഡിന്റെ നിരീക്ഷണം.
തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരാൾക്ക് മൂന്ന് ക്വാർട്ടർ കുപ്പികളിൽ കൂടുതൽ നൽകരുതെന്നാണ് നിർദേശം. ഇത് നിരീക്ഷിക്കാൻ സ്ക്വാഡിനോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മിഷനും ഇക്കാര്യത്തിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്തു നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും മദ്യപാനം മൂലമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ഇതേത്തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയത്. ടാസ്മാക് കടകളിൽനിന്ന് എത്ര കുപ്പി മദ്യമാണ് ആളുകൾ വാങ്ങുന്നതെന്നും അതിൽ കൂടുതൽ വാങ്ങുന്നുണ്ടോ എന്നും അന്വേഷിക്കും.
തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം എത്ര കുപ്പി മദ്യം വിറ്റഴിച്ചുവെന്നതിന്റെ കണക്കുമെടുക്കുന്നുണ്ട്.
ടാസ്മാക് മദ്യശാലകളിൽ സ്ഥിരമായി വിൽക്കുന്നതിനെക്കാൾ 30 ശതമാനം കൂടുതൽ മദ്യവിൽപ്പന വരെ അനുവദിക്കുന്നുണ്ട്. എന്നാൽ, അതിൽ കൂടിയാൽ പ്രത്യേക അന്വേഷണം നടത്തും.