Read Time:1 Minute, 10 Second
ചെന്നൈ : പൊതുമരാമത്ത് മന്ത്രി ഇ.വി. വേലുവിന്റെ കാർ തടഞ്ഞുനിർത്തി തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡിന്റെ പരിശോധന.
തിരുവണ്ണാമല പവിത്രത്തിന് സമീപമാണ് മന്ത്രിയുടെ കാർ തടഞ്ഞത്. അരമണിക്കൂറോളം നീണ്ട പരിശോധനയിൽ സംശയകരമായി ഒന്നുംകണ്ടെത്തിയില്ല.
തിരഞ്ഞെടുപ്പ് പ്രചാരണാർഥംനടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ തിരുവണ്ണാമലയിൽനിന്ന് ഉളുന്തൂർപ്പേട്ടിലേക്ക് വരുന്നതിനിടെയായിരുന്നു പരിശോധന.
വോട്ടിന് പണം വിതരണംനടത്തുന്നുവെന്ന പരാതിവ്യാപകമാണ്.
മന്ത്രിമാർതുടങ്ങിയ മുതിർന്ന നേതാക്കളുടെ വാഹനങ്ങൾ ഇതിനായി മണ്ഡലങ്ങളിൽ പണം എത്തിക്കുന്നുവെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹനത്തിൽ പരിശോധന നടത്തിയത്.