ചെന്നൈയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബൂത്ത് സ്ലിപ്പ് വിതരണം ആരംഭിച്ചു

0 0
Read Time:1 Minute, 30 Second

ചെന്നൈ : തമിഴ്‌നാട്ടിൽ 19-ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബൂത്ത് സ്ളിപ്പ് വിതരണംതുടങ്ങി.

ചെന്നൈയിലെ മൂന്ന് ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ളസ്ളിപ്പ് വിതരണം ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ജെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വോട്ടറുടെ പേരും മേൽവിലാസവും ബൂത്തിന്റെ വിവരവും സ്ളിപ്പിലുണ്ടാകും.

നോർത്ത് ചെന്നൈ, സൗത്ത് ചെന്നൈ, സെൻട്രൽ ചെന്നൈ മണ്ഡലങ്ങളിലേക്കുള്ള സ്ളിപ്പ് വിതരണവും തുടങ്ങി. വിതരണം 13 വരെ തുടരും.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്ക് 4033 ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും കോർപ്പറേഷൻ കമ്മിഷണർ ജെ. രാധാകൃഷ്ണൻ പറഞ്ഞു.

ഒരു ദിവസം ശരാശരി മൂന്ന് ലക്ഷത്തിലധികം പേർക്കാണ് സ്ളിപ്പ് നൽകുന്നത്. ചെന്നൈയിൽ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലായി 938 ബൂത്തുകളാണുള്ളത്.

മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലായി 39,25,144 വോട്ടർമാരാണുള്ളത്. ഇതിൽ 19,95,484 വനിതാ വോട്ടർമാരും 19,28,461 പുരുഷ വോട്ടർമാരും 1199 ട്രാൻസ്ജെൻഡർമാരുമുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts