Read Time:1 Minute, 19 Second
ചെന്നൈ : രാഷ്ട്രീയപ്പാർട്ടികൾ ആദായനികുതി നൽകേണ്ടതില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം.
രാഷ്ട്രീയപ്പാർട്ടികൾ ആദായനികുതി അടയ്ക്കേണ്ടതില്ലെന്ന നിയമം നിലവിലുള്ളതാണ്.
എന്നാൽ, സാമ്പത്തികവിനിയോഗത്തിൽ ചില പിഴവുകൾ കണ്ടെത്തിയെന്നും പലിശയും പിഴയുമായി 1821 കോടി രൂപ അടയ്ക്കാനുണ്ടെന്നുമാണ് ആദായനികുതിവകുപ്പ് കോൺഗ്രസിന് നോട്ടീസയച്ചിരിക്കുന്നത്.
പാർട്ടിയെ തകർക്കുകയെന്ന ലക്ഷ്യമാണ് ഇതിനുപിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പുതുക്കോട്ട ജില്ലയിലെ ആലങ്കുടിയിൽനടന്ന പാർട്ടി സമ്മേളനത്തിൽ സംസാരിക്കയായിരുന്നു ചിദംബരം. ‘‘ ദേശീയപ്പാർട്ടിയെ സ്തംഭനാവസ്ഥയിലാക്കി രാജ്യത്ത് ബി.ജെ.പി. എന്ന പാർട്ടിമാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്നാണ് മോദിയുടെ ആഗ്രഹം’ – ചിദംബരം ആരോപിച്ചു.