Read Time:50 Second
ചെന്നൈ : ഇന്ത്യാ സഖ്യം വിജയിച്ചാൽ പുതുച്ചേരിക്ക് പൂർണസംസ്ഥാന പദവി നൽകുമെന്ന് ഡി.എം.കെ. യുവജനവിഭാഗം നേതാവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ.
പുതുച്ചേരിയിലെ കോൺഗ്രസ് സ്ഥാനാർഥി വി.വൈദ്യലിംഗത്തിനായി പ്രചാരണം നടത്തുകയായിരുന്നു ഉദയനിധി.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിക്ക് പൂർണസംസ്ഥാന പദവി നൽകണമെന്നത് വർഷങ്ങളായി ഉന്നയിക്കപ്പെടുന്ന ആവശ്യമാണ്.
പുതുച്ചേരിയിലെ വൈദ്യുതിരംഗം സ്വകാര്യ വത്കരിക്കാനുള്ള നടപടി പിൻവലിക്കുമെന്നും ഉദയനിധി പറഞ്ഞു.