Read Time:1 Minute, 8 Second
ചെന്നൈ : ഗർഭസ്ഥശിശുക്കളുടെ ലിംഗനിർണയം നടത്തിവന്ന സ്കാനിങ് സെന്ററിന്റെ ഉടമകളായ ദമ്പതിമാർ അറസ്റ്റിൽ.
ജോലാർപേട്ടയിൽ പ്രവർത്തിച്ചിരുന്ന സ്കാനിങ് സെന്ററിന്റെ ഉടമകളായ കെ. അയ്യപ്പൻ (30), ഭാര്യ ഗംഗ (25) എന്നിവരാണ് പിടിയിലായത്.
ആറുമാസമായി പ്രവർത്തിക്കുന്ന സെന്ററിൽ ഗർഭസ്ഥശിശുക്കളുടെ ലിംഗനിർണയം നടത്തുന്നുവെന്ന പരാതി ഉയർന്നിരുന്നു.
തുടർന്ന് പോലീസിന്റെ സഹകരണത്തോടെ ആരോഗ്യവകുപ്പ് പരിശോധന നടത്തുകയും അയ്യപ്പനെയും ഗംഗയെയും പിടികൂടുകയുമായിരുന്നു.
സ്കാനിങ് ഉപകരണങ്ങളും പിടിച്ചെടുത്തു.
സെന്ററിന് അനുമതിയില്ലായിരുന്നുവെന്നും കണ്ടെത്തി.
ലിംഗനിർണയത്തിനൊപ്പം ദമ്പതിമാർ ഗർഭഛിദ്രം നടത്തുന്നതിനുള്ള മരുന്നുകൾ നൽകിയിരുന്നുവെന്നും പോലീസ് പറഞ്ഞു.