Read Time:1 Minute, 9 Second
ചെന്നൈ : തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ ഡി.എം.കെ. എം.എൽ.എ. ആശുപത്രിയിൽ മരിച്ചു.
വിക്രവാണ്ടി മണ്ഡലത്തിലെ എം.എൽ.എ. എൻ. പുകഴേന്തി (71)യാണ് മരിച്ചത്.
വെള്ളിയാഴ്ച വിഴുപുരത്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്.
ഉടൻ വിഴുപുരം സർക്കാർ മെഡിക്കൽ കോളേജിലെത്തിച്ചിരുന്നു. ശനിയാഴ്ച രാവിലെ 10.30-ഓടെ മരിച്ചു.
കരൾ രോഗത്തെത്തുടർന്ന് പത്തുദിവസത്തോളം ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന പുകഴേന്തി വ്യാഴാഴ്ചയാണ് ആശുപത്രി വിട്ടത്.
അടുത്തദിവസം പ്രചാരണ യോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു.