മോശമായി പെരുമാറി; ചെന്നൈയിലെ തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഓഫീസറെ മാറ്റി

0 0
Read Time:1 Minute, 10 Second

ചെന്നൈ : പരിശോധനയ്ക്കിടെ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഓഫീസർ സൂര്യ പ്രിയയെ (34) കളക്ടർ ക്രാന്തികുമാർ പാഠി ചുമതലയിൽനിന്നു നീക്കി.

സിങ്കാനല്ലൂരിൽ പരിശോധനയ്ക്കിടെ ഒരു സ്ത്രീയിൽനിന്നു 50,010 രൂപ പിടിച്ചെടുത്തിരുന്നു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ള പണമാണെന്ന് പറഞ്ഞെങ്കിലും ഓഫീസറായ സൂര്യപ്രിയ സമ്മതിച്ചില്ല.

തുടർന്ന്, ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പണം കൈയിലുണ്ടായിരുന്ന സ്ത്രീ കളക്ടർക്ക് പരാതി നൽകുകയായിരുന്നു.

ഇതിനിടെ, ഉയർന്ന ഉദ്വോഗസ്ഥർ ഇടപെട്ട് പണം തിരികെ നൽകിയിരുന്നു. കളക്ടർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ചുമതലയിൽനിന്നു മാറ്റിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts