മലയാളികൾക്ക് സന്തോഷ വാർത്ത; ചെന്നൈ – മംഗളൂരു സ്പെഷ്യൽ ട്രെയിൻ വരുന്നു

0 0
Read Time:3 Minute, 2 Second

ചെന്നൈ: വേനലവധിക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്താൻ ബുദ്ധിമുട്ടുന്ന മലയാളികളുടെ യാത്രാദുരിതം പതിവ് കാഴ്ചയാണ്.

എന്നാൽ ഇത്തവണ സ്പെഷ്യൽ ട്രെയിനിലൂടെ യാത്രാക്ലേശം ഒഴിവാക്കാൻ ഒരുങ്ങുകയാണ് സതേൺ റെയിൽവേ.

വടക്കൻ കേരളത്തിലുള്ളവർക്ക് കോയമ്പത്തൂർ ചെന്നൈ എന്നിവിടങ്ങളിലേക്കും മംഗളൂരുവിലേക്കുമുള്ള യാത്ര സുഖകരമാക്കാൻ ചെന്നൈ – മംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

06049 താമ്പരം മംഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 19, 26, മേയ് 03, 10, 17, 24, 31 തീയതികളിലാണ് (വെള്ളിയാഴ്ച) സർവീസ് നടത്തുക. ഉച്ചയ്ക്ക് 1:30ന് താമ്പരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 07:30ന് മംഗളൂരുവിലെത്തും. താമ്പരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 02:00 മണിയ്ക്കാണ് ചെന്നൈ എഗ്മോറിലെത്തുക. 02:48 പേരമ്പുർ, 03:38 അരക്കോണം, 04:50 കാട്പാടി, 06:18 ജോളാർപേട്ടൈ, 07:47 സേലം, 08:45 ഈറോഡ്, 09:38 തിരുപ്പുർ, 10:37 കോയമ്പത്തൂർ സ്റ്റേഷനുകൾ പിന്നിട്ട് 12:02ന് പാലക്കാടെത്തും.

12:36 ഒറ്റപ്പാലം, 01:00 ഷൊർണ്ണൂർ, 01:45 തിരൂർ, 02:27 കോഴിക്കോട്, 03:02 വടകര, 03:22 തലശേരി, 03:50 കണ്ണൂർ, 04:26 പയ്യന്നൂർ, 05:30 കാസർകോട് സ്റ്റേഷനുകൾ പിന്നിട്ട് രാവിലെ 07:30 ഓടെ മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരും.

മടക്കയാത്ര 06050 മംഗളൂരു സെൻട്രൽ – താമ്പരം സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 21, 28, മേയ് 05, 12, 19, 26, ജൂൺ 02 തീയതികളിൽ (ഞായറാഴ്ചകളിൽ) ഉച്ചയ്ക്ക് 12:00 മണിയ്ക്കാണ് സർവീസ് ആരംഭിക്കുക. തുടർന്ന് പിറ്റേന്ന് രാവിലെ 05:30ന് താമ്പരത്ത് എത്തിച്ചേരും. മടക്കയാത്രയിൽ ഉച്ചയ്ക്ക് 12:48നാണ് ട്രെയിൻ മംഗലാപുരത്ത് എത്തിച്ചേരുക.

19 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും. രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ട്രെയിനിനുള്ളത്

താമ്പരത്തുനിന്ന് മംഗളൂരുവിലേക്കും തിരിച്ചുമായി 14 സർവീസുകളാണ് ട്രെയിൻ നടത്തുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts