Read Time:50 Second
ഹൈദരാബാദ് : തിരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് മേഡക്ക് മണ്ഡലത്തിലെ ബി.ആർ.എസ്. സ്ഥാനാർഥി പി. വെങ്കടരാമ റെഡ്ഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തതിന് 106 സംസ്ഥാന സർക്കാർ ജീവനക്കാരെ തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ്ചെയ്തു.
സിദ്ദിപ്പെട്ട തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ മനു ചൗധരിയാണ് ജില്ലാ ഗ്രാമീണ വികസന ഏജൻസിയിലെയും സെർപ്പിലെയും ഇ.ജി.എസിലെയും ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.
ബി.ജെ.പി.മേദക് സ്ഥാനാർഥി എം. രഘുനന്തൻ റാവുവാണ് പരാതി നൽകിയത്.