Read Time:1 Minute, 25 Second
ചെന്നൈ : മെഡിക്കൽ പി.ജി. വിദ്യാർഥിയെ വെടിവെച്ചുകൊല്ലാൻ ശ്രമം.
മദ്രാസ് മെഡിക്കൽ കോളേജിലെ വിദ്യാർഥിയും വെല്ലൂർ സ്വദേശിയുമായ രോഹനെയാണ് ഉത്തപ്രദേശ് സ്വദേശിയായ അമിത് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഇയാളെയും ബന്ധുവായ റിത്വിക്കിനെയും പോലീസ് അറസ്റ്റ്ചെയ്തു.
രോഹന്റെ സഹാപാഠിയായ ഉത്തർപ്രദേശ് സ്വദേശിനിയുടെ സുഹൃത്തായിരുന്നു അമിത്.
എന്നാൽ പിന്നീട് ഇവർ തമ്മിൽ പിണങ്ങി. ഇതിന് കാരണം രോഹിത്താണെന്ന സംശയത്തെത്തുടർന്നാണ് കൊലപാതകശ്രമം.
ഞായറാഴ്ച ചെന്നൈ സെൻട്രലിലെ ചായക്കടയിൽ നിൽക്കുമ്പോൾ അവിടെ എത്തിയ അമിതും റിത്വിക്കും രോഹനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
പിന്നീട് തോക്കെടുത്ത് അമിത് വെടിവെച്ചപ്പോൾ രോഹൻ ഓടിമാറുകയായിരുന്നു. റിത്വിക് പിടിയിലായെങ്കിലും അമിത് ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസ് അമിതിനെയും പിടികൂടുകയായിരുന്നു.