Read Time:1 Minute, 5 Second
ഡൽഹി: യു പി എസ് സി സിവിൽ സർവീസ് പരീക്ഷ 2023 ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്.
രണ്ടും മൂന്നൂം റാങ്കുകൾ യഥാക്രമം അനിമേഷ് പ്രധാൻ, ഡോനുരു അനന്യ എന്നിവർക്കാണ്. ആദ്യ അഞ്ച് റാങ്കിൽ ഒരു മലയാളിയും ഉണ്ട്.
കൊച്ചി ദിവാൻസ് സ്വദേശി സിദ്ധാർത്ഥ് രാം കുമാറിനാണ് നാലാം റാങ്ക്.
ഇത്തവണ 1016 ഉദ്യോഗാര്ഥികള് സിവില് സര്വീസ് പരീക്ഷ പാസായതായി യുപിഎസ് സി അറിയിച്ചു.
2023 മെയ് 28നായിരുന്നു പ്രിലിമിനറി പരീക്ഷ നടന്നത്.
ഇതില് യോഗ്യത നേടിയ ഉദ്യോഗാര്ഥികള്ക്കായി 2023 സെപ്റ്റംബര് 15,16,17, 23, 24 തീയതികളിലായി മെയ്ന് പരീക്ഷ നടത്തിയത്.
ഡിസംബര് എട്ടിനാണ് മെയ്ന്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.