Read Time:1 Minute, 2 Second
ചെന്നൈ : ഡിഎംകെ കൗൺസിലറുടെ കോയമ്പത്തൂരിലെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.
കോയമ്പത്തൂർ ഡിഎംകെ കൗൺസിലറും സെൻട്രൽ സോൺ പ്രസിഡൻ്റുമായ മീന ലോകു ശിവാനന്ദ കോളനിയിലെ ഇയാളുടെ വീട്ടിൽ മൂന്ന് കാറുകളിലായി പത്തിലധികം ആദായ നികുതി ഉദ്യോഗസ്ഥർ എത്തിയാണ് റെയ്ഡ് നടത്തിയത്. പരിശോധന ഒന്നര മണിക്കൂറിലേറെ നീണ്ടു.
തിരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാർക്ക് പണവും സമ്മാനങ്ങളും നൽകിയതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് സൂചന.
എന്നാൽ, റെയ്ഡിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.