Read Time:1 Minute, 3 Second
തമിഴ് നടിയും മോഡലുമായ യുവതിക്ക് നേരെ ട്രെയിനിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ.
കൊല്ലം ചവറ തയ്യിൽ അൻസാർ ഖാനാണ്(25) പിടിയിലായത്. ഏപ്രിൽ 12ന് ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു സംഭവം.
യുവതി ഉറങ്ങുന്ന സമയത്താണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. യുവതി ഉണർന്നതോടെ ഇയാൾ ശുചിമുറിയിൽ ഒളിച്ചു. ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ പുറത്തേക്ക് ചാടി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അൻസാർ ഖാൻ പിടിയിലായത്
നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കഞ്ചാവ് കേസുകളിലും ഇയാൾ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.