ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പില് വോട്ട് ചെയ്യാനാകാതെ തമിഴ് നാടന് സൂരി. താരം ബൂത്തില് എത്തിയിരുന്നെങ്കിലും വോട്ടേഴ്സ് ലിസ്റ്റില് പേര് ഇല്ലാതിരുന്നതിനാല് വോട്ട് ചെയ്യാനാവാതിരുന്നത്. വോട്ട് ചെയ്യാന് സാധിക്കാതിരുന്നതില് നിരാശയുണ്ടെന്ന് താരം വ്യക്തമാക്കി.
ഭാര്യയ്ക്കൊപ്പമാണ് താരം ബൂത്തില് എത്തിയത്. എന്നാല് വോട്ട് ചെയ്യാന് കയറിയപ്പോഴാണ് ലിസ്റ്റില് പേരില്ലെന്ന് അറിയുന്നത്. തുടര്ന്ന് താരത്തിന്റെ ഭാര്യ വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
സോഷ്യല് മീഡിയയിലൂടെയാണ് വോട്ട് ചെയ്യാനായില്ലെന്ന് താരം വ്യക്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില് താന് വോട്ട് ചെയ്തിരുന്നെന്നും ഇത്തവണ ലിസ്റ്റില് നിന്ന് തന്റെ പേര് അപ്രത്യക്ഷമായെന്നുമാണ് താരം സോഷ്യല് മീഡിയയില് പങ്കുവച്ച വിഡിയോയില് പറഞ്ഞത്.
ആരെയാണ് കുറ്റം പറയേണ്ടതെന്ന് എനിക്ക് അറിയില്ല. വോട്ട് ചെയ്യാത്തതില് തനിക്ക് വിഷമമുണ്ടെന്നും താരം കൂട്ടിച്ചേര്ത്തു. അടുത്ത തവണ തന്റെ വോട്ടവകാശം വിനിയോഗിക്കുമെന്നും താരം വിഡിയോയില് കൂട്ടിച്ചേര്ത്തു.