ചെന്നൈ : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള് അറിയിക്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് സജ്ജമാക്കിയ സി വിജില് (cVIGIL) മൊബൈല് ആപ്പ് വഴി ലഭിച്ച പരാതികളില് സംസ്ഥാനത്ത് ഇതുവരെ 2,06152 പരാതികളില് നടപടി എടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര് അറിയിച്ചു.
മാര്ച്ച് 16 മുതല് ഏപ്രില് 20 വരെ ആപ്പ് വഴി ആകെ ലഭിച്ചത് 2,09661 പരാതികളാണ്. 426 പരാതികളില് നടപടി പുരോഗമിക്കുന്നു.
അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്, സ്ഥാപിച്ച ബാനറുകള്, ബോര്ഡുകള്, ചുവരെഴുത്തുകള്, നിര്ബന്ധിത വിവരങ്ങള് രേഖപ്പെടുത്താത്ത പോസ്റ്ററുകള്, വസ്തുവകകള് വികൃതമാക്കല്, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്, മദ്യവിതരണം, സമ്മാനങ്ങള് നല്കല്, ആയുധം പ്രദര്ശിപ്പിക്കല്, വിദ്വേഷപ്രസംഗങ്ങള് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജില് മുഖേന കൂടുതലായി ലഭിച്ചത്.
പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്ക്കുള്ള പരാതികള് സി വിജില്(സിറ്റിസണ്സ് വിജില്) ആപ്ലിക്കേഷനിലൂടെ അയക്കാമെന്ന് മുഖ്യതിരഞ്ഞടുപ്പ് ഓഫീസര് അറിയിച്ചു. ആപ്പ് വഴി അയക്കുന്ന പരാതികളിന്മേല് ഉടനടി നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .