0
0
Read Time:1 Minute, 22 Second
ചെന്നൈ : കടുത്ത ചൂട് കാരണം തമിഴ്നാട്ടിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്.
തെക്കൻ ജില്ലകളിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലാണ് കുറവ് വന്നത്.
വെള്ളമില്ലാത്തതിനാൽ വന്യജീവികൾ കാടുവിട്ട് നാട്ടിലിറങ്ങുന്നുവെന്ന വാർത്തയും വിനോദ സഞ്ചാരികളെ അകറ്റാൻ കാരണമായി.
ചൂട് സഹിക്കാൻ കഴിയാത്തതും നദികളിലെയും തടാകങ്ങളിലെയും വെള്ളം വറ്റിയതും സഞ്ചാരികൾ കുറയാൻ കാരണമായി.
കഴിഞ്ഞവർഷം ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ 4.42 ലക്ഷം വിദേശ വിനോദ സഞ്ചാരികൾ തമിഴ്നാട്ടിലെത്തി.
ആഭ്യന്തര സഞ്ചാരികളടക്കം 72 ലക്ഷം പേർ ഇതേ കാലയളവിൽ കഴിഞ്ഞവർഷം തമിഴ്നാട്ടിലെത്തിയിരുന്നു.
വിനോദ സഞ്ചാരികളുടെ വൻ വർധനയാണ് കഴിഞ്ഞ വർഷമുണ്ടായത്.
മുൻ വർഷത്തെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 34 ശതമാനം പേരുടെ കുറവാണ് ഈ വർഷമുണ്ടായത്.