ചെന്നൈ: തഞ്ചാവൂർ ജില്ലയിലെ ആദിരാമപട്ടണത്തെ ഒരു മത്സ്യത്തൊഴിലാളി തമിഴിൽ കൂറൈ കഥഴൈ എന്നറിയപ്പെടുന്ന കറുത്ത പുള്ളികളുള്ള ക്രോക്കർ മത്സ്യം ലേലം ചെയ്ത് 1.87 ലക്ഷം രൂപയ്ക്ക്.
അതിരമ്പട്ടണം കാരയൂരിലെ മീൻപിടിത്തക്കാരൻ രവിയുടെ വലയിൽ കുടുങ്ങിയ ഈ മത്സ്യത്തിന്റെ ജൈവശാസ്ത്രനാമം ‘പ്രോട്ടോണിബിയ ഡയകാന്തസ്’ (protonibia diacanthus) എന്നാണ്.
ശസ്ത്രക്രിയകൾക്കാവശ്യമായ നൂൽ നിർമിക്കാൻ ഈ മീനിന്റെ ബ്ലാഡർ (പളുങ്ക്) ഉപയോഗിക്കുന്നതായി പറയുന്നു.
സിങ്കപ്പൂരിൽ വൈൻ ശുദ്ധീകരിക്കുന്നതിന് ഇതിന്റെ ബ്ലാഡറും സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാൻ മാംസവും ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട്.
25 കിലോ തൂക്കമുള്ള അപൂർവ മത്സ്യത്തെ തഞ്ചാവൂരിൽ ലേലത്തിലൂടെ ലഭിച്ചത് 1.87 ലക്ഷം രൂപ.
കഴിഞ്ഞദിവസം കടലിൽ ഇറങ്ങിയപ്പോഴാണ് രവിയുടെ വലയിൽ വലിയ ഒരു മീൻ കുടുങ്ങിയത്.
അദ്ദേഹം അതിനെ ചന്തയിലെത്തിച്ച് ലേലത്തിനു വെച്ചു. അപൂർവയിനമായതിനാൽ സ്വന്തമാക്കാൻ ആളുകൾ കൂട്ടംകൂടി.
1000 രൂപയിൽ തുടങ്ങിയ ലേലം ഒടുവിൽ 1,87,770 രൂപയ്ക്കാണ് ഉറപ്പിച്ചത്.
ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ തീരങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണാറുള്ളത്.
തമിഴ്നാട് തീരത്ത് അത്യപൂർവമായിട്ടാണ് ലഭിക്കാറുള്ളതെന്ന് മീൻപിടിത്തക്കാർ പറയുന്നു.