Read Time:40 Second
ചെന്നൈ : സർക്കാർ വിദ്യാലയങ്ങൾ ബുധനാഴ്ച അടച്ചതോടെ തമിഴ്നാട്ടിൽ വേനലവധി തുടങ്ങി.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്ന ജൂൺനാലിന് ശേഷം മാത്രമേ ഇനി സ്കൂളുകൾ തുറക്കുകയുളളൂ.
കനത്തചൂട് മൂലം സ്കൂളുകൾ തുറക്കുന്നത് വീണ്ടും നീളാൻ സാധ്യതയുണ്ടെന്ന സൂചനയുണ്ട്.
ക്ലാസുകൾ തുടങ്ങുന്ന തീയതി പിന്നീട് അറിയിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരിക്കുന്നത്.