ചെന്നൈ : നരേന്ദ്രമോദിക്കുപകരം പ്രധാനമന്ത്രിയാവാൻ തയ്യാറാണെന്ന് Ṣ മുതിർന്ന ബി.ജെ.പി.നേതാവ് സുബ്രഹ്മണ്യൻ സ്വാമി.
പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ടത് എം.പി.മാരാണ്. ബി.ജെ.പി.യുടെ എം.പി.മാർ പ്രധാനമന്ത്രിയാകാൻ ആവശ്യപ്പെട്ടാൽ സ്വീകരിക്കാൻ തയ്യാറാണ്.
നരേന്ദ്രമോദിക്ക് രണ്ടുതവണ പ്രധാനമന്ത്രിയാവാൻ അവസരം ലഭിച്ചു. ഇനി മറ്റൊരാൾക്ക് അത് ലഭ്യമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സുബ്രഹ്മണ്യൻ സ്വാമി ചെന്നൈ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഭൂരിപക്ഷം നേടും. കഴിഞ്ഞ തവണത്തെ 300 സീറ്റ് ലഭിച്ചിരുന്നു. ഇത്തവണ 25 സീറ്റ് നഷ്ടമായേക്കും.
തമിഴ്നാട്ടിലെ കാര്യമെടുത്താൽ തിരുനെൽവേലിയിൽ മത്സരിച്ച നൈനാർ നാഗേന്ദ്രൻ വിജയിക്കാൻ സാധ്യതയുണ്ട്. തമിഴ്നാട്ടിൽ ബി.ജെ.പി.യുടെ നേതൃത്വത്തിൽ മാറ്റംവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മികച്ച പ്രതിപക്ഷ നേതാവില്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുബ്രഹ്മണ്യൻ സ്വാമി, പ്രതിപക്ഷനേതാവാകാനുള്ള യോഗ്യത മമതാ ബാനർജിക്കുമാത്രമാണെന്നും അഭിപ്രായപ്പെട്ടു.