Read Time:1 Minute, 17 Second
മലയാള സിനിമയില് ദൃശ്യവിസ്മയം തീർത്ത ആടുജീവിതം ഇനി ഒടിടി യിൽ.
ആദ്യദിനം മുതല് കേരളത്തില് അടക്കം മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വൻ കുതിപ്പ് നടത്തി.
വെറും നാല് ദിവസത്തില് 50കോടി ക്ലബ്ബില് എത്തിയ ചിത്രം ഇതാ ഒടിടിയില് എത്താൻ ഒരുങ്ങുന്നെന്ന വിവരം പുറത്തുവരികയാണ്.
ഒടിടി പ്ലെയുടെ റിപ്പോർട്ട് പ്രകാരം മെയ് പത്തിന് ആടുജീവിതം ഒടിടിയില് സ്ട്രീമിംഗ് ആരംഭിക്കും.
ഡിസ്നി പ്ലസ് ഹോർസ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ബിഗ് സ്ക്രീനില് ആടുജീവിതം കണ്ടവർക്ക് വീണ്ടും കാണാനുള്ള അവസരവും കാണാത്തവർക്ക് കാണാനുള്ള അവസരവും ആണ് ഇതിലൂടെ ലഭിക്കുന്നത്.
റിപ്പോർട്ടുകള് അനുസരിച്ചാണെങ്കില് റിലീസ് ചെയ്ത് ഒന്നരമാസത്തില് ആണ് ആടുജീവിതം ഒടിടിയില് എത്തുന്നത്.