Read Time:1 Minute, 11 Second
ചെന്നൈ : മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കലാരംഗത്തെ പ്രവർത്തനങ്ങളും സംഭാവനകളും സ്കൂൾ പാഠ്യവിഷയമാകുന്നു.
പത്താംക്ലാസ് തമിഴ് പാഠപുസ്തകത്തിലാണ് കരുണാനിധിയുടെ കലാജീവിതത്തെക്കുറിച്ച് അഞ്ചുതാളുകളിലുള്ള അധ്യായം ഉൾപ്പെടുത്തിയത്.
കരുണാനിധി വ്യക്തിമുദ്ര പതിപ്പിച്ച പത്രപ്രവർത്തനം, പ്രസംഗം, നാടകം, സിനിമ, കവിത തുടങ്ങി 11 വിഷയങ്ങളെ ആധാരമാക്കിയാണ് പാഠഭാഗം തയ്യാറാക്കിയത്.
കഴിഞ്ഞവർഷം ഒമ്പതാംക്ലാസ് പാഠപുസ്തകത്തിൽ തമിഴ് ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭ്യമാക്കാൻ കരുണാനിധി നടത്തിയ പ്രവർത്തനങ്ങൾ പഠനവിഷയമായിരുന്നു.
2021-ൽ ഡി.എം.കെ. സർക്കാർ അധികാരത്തിലെത്തിയതിനുപിന്നാലെ കരുണാനിധിയുടെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.