Read Time:1 Minute, 4 Second
ഐഎസ്എൽ പത്താം സീസണിലെ വിജയികളെ ഇന്നറിയാം. നിലവിലെ ചാന്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്സിയെ നേരിടും.
രാത്രി ഏഴരയ്ക്ക് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. കിരീടം കാക്കാൻ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഇറങ്ങുമ്പോൾ വീണ്ടെടുക്കാനാണ് മുംബൈ സിറ്റി എഫ്സി ഇറങ്ങുക.
ഐഎസ്എൽ പത്താം പതിപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് കലാശക്കളിയിൽ മുഖാമുഖം എത്തുന്നത്. കപ്പ് നിലനിർത്തുന്നതിനൊപ്പം ട്രബിൾ കിരീടനേട്ടമാണ് മോഹൻ ബഗാന്റെ മോഹം.
എന്നാൽ 2020-21 സീസണിലെ പോലെ മോഹൻ ബഗാനെ കീഴടക്കി കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് മുംബൈ സിറ്റി എഫ്സി.