Read Time:1 Minute, 15 Second
കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് പശ്ചിമ കൊട്ടാരംകട റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി.
തേക്കിൻ കൂപ്പ് അവസാനിക്കുന്ന ഭാഗത്ത് ജനവാസ മേഖലയോട് ചേർന്ന് തേക്കിന്റെ വേരിലെ പൊത്തിനകത്ത് സമീപവാസികളാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുകയും തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
വനംവകുപ്പ് വണ്ടൻപതാൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്തിൽ പ്രേത്യേക പരിശീലനം ലഭിച്ച വനം വകുപ്പ് ഉദ്യോവസ്ഥർ സ്ഥലത്തെത്തി.
പതിമൂന്ന് മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടുകയായിരുന്നു എന്നാൽ ഇതോടൊപ്പം കാണേണ്ട മൂർഖനെ കണ്ടെത്തുവാൻ സാധിച്ചില്ല,
ഇവയെ ഉൾവനത്തിൽ തുറന്നു വിടുമെന്നും വണ്ടൻപതാൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു