Read Time:1 Minute, 3 Second
ചെന്നൈ : ചെന്നൈ മെട്രോ റെയിൽവേയിൽ ഏപ്രിൽ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിൽ 80,87,712 യാത്രക്കാർ സഞ്ചരിച്ചു.
ജനുവരിയിൽ 84,63,384 പേരും ഫെബ്രുവരിയിൽ 86,15,008 പേരും, മാർച്ചിൽ 86,82,457 പേരുമാണ് യാത്ര ചെയ്തത്.
ജനുവരി, ഫെബ്രുവരി, മാർച്ച് എന്നി മാസങ്ങളെ അപേക്ഷിച്ച് ഏപ്രിലിൽ സഞ്ചരിച്ചവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മാർച്ച് എട്ടിന് 3,24,055 പേരാണ് യാത്ര ചെയ്തിരുന്നത്.
മെട്രോട്രാവൽ കാർഡ്, മൊബൈൽ ക്യു.ആർ.കോഡ് ടിക്കറ്റിങ്, വാട്സാപ്പ്, പേടിഎം ആൻഡ് ഫോൺപി(paytm and phonepe) എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് 20 ശതമാനം ഡിസ്കൗണ്ടുണ്ടെന്ന് മെട്രോ റെയിൽവേ അധികൃതർ അറിയിച്ചു.