വീണ്ടും പ്രദർശനത്തിനെത്തിയ വിജയ് ചിത്രം ‘ഗില്ലി’ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്: 30 കോടി കവിഞ്ഞ് കളക്ഷൻ

0 0
Read Time:1 Minute, 6 Second

ചെന്നൈ : രണ്ടു പതിറ്റാണ്ടിനുശേഷം 4 കെ ദൃശ്യമികവോടെ വീണ്ടും പ്രദർശനത്തിനെത്തിയ വിജയ് ചിത്രം ‘ഗില്ലി’ വൻ കളക്ഷനോടെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി.

ഏപ്രിൽ 20-ന് വീണ്ടും റിലീസ് ചെയ്ത ചിത്രം രണ്ടാഴ്ചയ്ക്കകം 30 കോടിയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.

2004 ൽ പുറത്തിറങ്ങിയപ്പോൾ 50 കോടിയായിരുന്നു ‘ഗില്ലി’യുടെ കളക്ഷൻ. റീ റിലീസിങ്ങിൽ രണ്ടാഴ്ചയ്ക്കകം ആഗോളതലത്തിൽ ഏകദേശം 30.5 കോടിയാണ് നേടിയത്.

ഇന്ത്യയിൽനിന്ന് നേടിയ 24 കോടിയിൽ 22-ഉം തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ നിന്നുമാണ് ലഭിച്ചത്.

കർണാടകയിൽ 1.35 കോടിയും യൂറോപ്പ്, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽനിന്ന് 6.25 കോടിയും സ്വന്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts