Read Time:1 Minute, 13 Second
ചെന്നൈ: വാഹനാപകടത്തിൽ വേദപണ്ഡിതർ പണ്ഡിതർ മരിച്ചു.
അരിയല്ലൂർ-ഏലക്കുറിച്ചി ബ്രാഞ്ച് റോഡിൽ ചൊവ്വാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ തഞ്ചാവൂർ സ്വദേശികളായ ജി.
ഈശ്വരൻ(24), ബി. ഭുവനേഷ് കൃഷ്ണസ്വാമി(19), ഡി. സെൽവ(17), വി. ഷൺമുഖം(23) എന്നിവരാണ് മരിച്ചത്
തഞ്ചാവൂരിൽനിന്ന് അരിയല്ലൂരിൽ ഹോമം നടത്താൻ വരുകയായിരുന്നു ഇവർ. കാർ നിയന്ത്രണം വിട്ട് ലോറിയുടെ പിന്നിലിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
മൃതദേഹങ്ങൾ അരിയല്ലൂർ മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. പാർക്കിങ് മേഖലയിലല്ല ലോറിനിർത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ലോറി ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്.