ചെന്നൈ: പുതിയ കാറിൻ്റെ ക്ഷേത്ര പൂജക്കിടെ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ വാഹനം തകർന്നു. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ ശ്രീമുഷ്ണം പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിലാണ് സംഭവം.
പുതിയ കാറിൻ്റെ ആശിർവാദ പൂജാ ചടങ്ങിന് ശേഷം കാർ മുന്നോട്ട് എടുക്കുമ്പോഴാണ് അപകടം. ആചാരാനുഷ്ഠാനങ്ങൾക്കുശേഷം വാഹനം മുന്നോട്ട് കൊണ്ടുപോകുന്ന പതിവ് ആചാരത്തിൽ പങ്കുചേരാൻ വാഹനയുടമയായ സുധാകരൻ തീരുമാനിച്ചിരുന്നു.
എന്നാൽ, ആശയക്കുഴപ്പത്തിലായ സുധാകരൻ ബ്രേക്കിനു പകരം അബദ്ധത്തിൽ ആക്സിലറേറ്റർ അമർത്തി. തുടർന്ന് കാർ അനിയന്ത്രിതമായി മുന്നോട്ട് കുത്ിക്കുകയായിരുന്നു.
കുത്തനയുള്ള നിരവധി പടികൾ കടന്ന് കാർ ക്ഷേത്രപരിസരത്തിനുള്ളിലെ തൂണിലിടിച്ചാണ് നിന്നത്. കാറെടുക്കുന്നതിന് മുമ്പായി സുധാകരനോട് സംസാരിച്ച് നിന്നിരുന്ന ഒരാൾ നിയന്ത്രണം വിട്ട വാഹനം തടഞ്ഞു നിർത്താനും ശ്രമിച്ചിരുന്നു.
അപകടത്തിൽ വാഹനത്തിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും സുധാകരൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.