ചെന്നൈ: നീലഗിരി, കോയമ്പത്തൂർ, തേനി, ജില്ലകളിൽ ഇന്ന് മുതൽ മെയ് 14 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ തമിഴ്നാട്ടിൽ രണ്ടിടത്ത് മഴ പെയ്തിട്ടുണ്ട്.
എന്നാൽ പുതുവൈയിലും കാരയ്ക്കലിലും പൊതുവെ വരണ്ട കാലാവസ്ഥയാണ്.
തമിഴ്നാട്ടിലെ ഉൾനാടൻ ജില്ലകളിലെ സമതലങ്ങളിൽ പലയിടത്തും ഉയർന്ന താപനില സാധാരണയോട് അടുത്തും രണ്ടിടങ്ങളിൽ സാധാരണയേക്കാൾ വളരെ കൂടുതലുമായിരുന്നു.
തീരപ്രദേശങ്ങളിലും പുതുവൈയിലും കാരയ്ക്കലിലും ഉയർന്ന താപനില ആണെങ്കിലും പൊതുവെ സാധാരണ നിലയ്ക്ക് അടുത്തു തന്നെയാണ്.
കരൂർ പരമത്തിയിൽ 41.5 ഡിഗ്രി സെൽഷ്യസ് (സാധാരണയേക്കാൾ +5.2 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയിട്ടുണ്ട്.
ഈറോഡിൽ രേഖപ്പെടുത്തിയ കൂടിയ താപനില 41.4 ഡിഗ്രി സെൽഷ്യസാണ്. തമിഴ്നാട്ടിലെ മറ്റ് ഉൾപ്രദേശങ്ങളിലെ സമതലപ്രദേശങ്ങളിൽ 37° – 39° സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിലും പുതുവൈയിലും കാരയ്ക്കലും 34° – 37° സെൽഷ്യസും മലയോര മേഖലകളിൽ 22° – 29° സെൽഷ്യസും രേഖപ്പെടുത്തി.
ചെന്നൈ മീനമ്പാക്കത്ത് 36.6° സെൽഷ്യസും (-1.0° സെൽഷ്യസ്), നുങ്കമ്പാക്കത്ത് 35.6° സെൽഷ്യസും (-0.8° സെൽഷ്യസ്) രേഖപ്പെടുത്തിയിട്ടുണ്ട്.