ചെന്നൈ : തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ നടന്ന ഒരു പ്രസവത്തിൽ 3 കുഞ്ഞുങ്ങൾ.
തിരുപ്പൂർ താരാപുരം റോഡ് സ്വദേശി ബാല്പാണ്ടിയ്ക്കും (28) കൗസല്യ (26)ക്കുമാണ് ഒറ്റ പ്രസവത്തിൽ 3 കുഞ്ഞുങ്ങളെ നൽകി ദൈവം അനുഗ്രഹിച്ചത്.
ഗർഭിണിയായ കൗസല്യയെ കഴിഞ്ഞ മാസം 15നാണ് തിരുപ്പൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അന്നുതന്നെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി.
അതിൽ 3 കുട്ടികൾ ജനിച്ചു, ഒരു പെൺകുട്ടിയും 2 ആൺകുട്ടികളും.
ഇവരിൽ 2 കുട്ടികൾ ഒന്നര കിലോയും മറ്റൊരു കുട്ടിക്ക് 1.750 കിലോയുമാണ് ഉണ്ടായിരുന്നത്.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ശിശുക്ഷേമ വിഭാഗം പ്രൊഫസർ ഉമാ ശങ്കറിൻ്റെ നേതൃത്വത്തിൽ പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർമാരും നഴ്സുമാരും മികച്ച രീതിയിൽ കുട്ടികളെ ചികിത്സിച്ചു.
25 ദിവസത്തിന് ശേഷം പൂർണമായി സുഖം പ്രാപിച്ച കുട്ടികളുമായി അമ്മയും കുട്ടികളും ഇന്നലെ വീട്ടിലേക്ക് മടങ്ങി.
മികച്ച ചികിൽസയും കുട്ടികളുടെ പരിചരണവും നൽകിയ മെഡിക്കൽ സംഘത്തെ സർക്കാർ മെഡിക്കൽ കോളജ് ഡീൻ മുരുകേശൻ അഭിനന്ദിച്ചു.