Read Time:1 Minute, 20 Second
ചെന്നൈ : യാത്രത്തിരക്ക് കുറയ്ക്കാൻ താംബരം- കൊച്ചുവേളി പ്രത്യേക എ.സി. തീവണ്ടി സർവീസ് അനുവദിച്ചു. താംബരത്ത്നിന്ന് മേയ് 16, 18, 23, 25, 30 ജൂൺ ഒന്ന്, ആറ്, എട്ട്, 13, 15, 20, 22, 27, 29 തീയതികളിൽ സർവീസുണ്ടാകും.
താംബരത്ത് നിന്ന് രാത്രി 9.40-ന് പുറപ്പെടുന്ന വണ്ടി (06035) പിറ്റേന്ന് ഉച്ചയ്ക്ക് 1.40 കൊച്ചുവേളിയിലെത്തും.
കൊച്ചുവേളിയിൽ നിന്ന് മേയ് 17, 19,24, 26,31, ജൂൺ രണ്ട്, ഏഴ്, ഒൻപത് 14,16,21,23,28,30 എന്നീ തീയതികളിലാണ് താംബരത്തേക്ക് പ്രത്യേക വണ്ടി.
ഉച്ചയ്ക്ക് ശേഷം 3.35-ന് കൊച്ചുവേളിയിൽനിന്ന് തിരിക്കുന്ന തീവണ്ടി (06036) പിറ്റേന്ന് രാവിലെ 7.35-ന് താംബരത്തെത്തും. 14 എ.സി. ത്രിടയർ ഇക്കോണമി കോച്ചുകളും രണ്ട് ലഗേജ് കം കോച്ചുകളുമാണുണ്ടാകുക.
ദിണ്ടിഗൽ, മധുര, ശിവകാശി, തെങ്കാശി, ചെങ്കോട്ട, കൊല്ലം വഴിയാണ് കൊച്ചുവേളിയിലേക്ക് പോകുക.