Read Time:48 Second
ചെന്നൈ : എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഇതാദ്യമായി പുനർമൂല്യനിർണയത്തിന് അവസരം.
പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ പകർപ്പിനുമായി മേയ് 15 മുതൽ 20 വരെ അപേക്ഷിക്കാം.
അപേക്ഷിച്ചയുടനെ ഉത്തരക്കടലാസിന്റെ പകർപ്പ് നൽകുമെന്ന് അധികൃതർ അറിയിച്ചു.
ഉത്തരക്കടലാസ് പരിശോധിച്ച് തൃപ്തികരമല്ലെങ്കിൽ ഉടൻ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.
പുനർമൂല്യനിർണയത്തിന് അധ്യാപകരുടെ പാനൽ രൂപവത്കരിച്ചിട്ടുണ്ടെന്നും അറിയിച്ചു.