Read Time:1 Minute, 15 Second
ചെന്നൈ : ചില്ലറവിപണിയിൽ വെളുത്തുള്ളിക്ക് 400 രൂപയായി ഉയർന്നു.
കോയമ്പേട് മൊത്തവില ചന്തയിൽ വെളുത്തുള്ളി വില കിലോയ്ക്ക് 320 രൂപവരെയായും ഉയർന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് കോയമ്പേട് ചന്തയിൽ വെളുത്തുള്ളി വില 160 രൂപയിൽനിന്ന് 320 രൂപയായി ഉയർന്നത്.
ചെന്നൈയിലേക്ക് മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് വെളുത്തുള്ളി വരുന്നത്.
വെളുത്തുള്ളി വൻകിട വ്യാപാരികൾ പൂഴ്ത്തിവെച്ച് കൃത്രിമമായി വെളുത്തുള്ളി വില ഉയർത്തുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോയമ്പേട് വ്യാപാരികൾ ആവശ്യപ്പെട്ടു.
അതേസമയം, ബീൻസിന്റെ വില ചില്ലറവിപണിയിൽ കിലോയ്ക്ക് 200 രൂപവരെയായി ഉയർന്നു.
കോയമ്പേട് മൊത്തവ്യാപാര വിപണിയിൽ 160 രൂപയാണ് കിലോയ്ക്ക്. വില