ചെന്നൈ : ശിവകാശിക്ക് സമീപം നാരാണാപുരം പുത്തൂരിലെ മഹേശ്വരി പടക്കനിർമാണ ശാലയിൽ ഇന്നലെ രാവിലെ 6:15 ന് ഉണ്ടായ പൊട്ടിത്തെറിയിൽ 4 മുറികൾ തകർന്നു. കഴിഞ്ഞ 6 ദിവസത്തിനിടെ ഇത് നാലാമത്തെ അപകടമായതിനാൽ പടക്ക തൊഴിലാളികൾ ഭീതിയിലാണ്.
തമിഴ്നാട്ടിലെ 20-ലധികം ജില്ലകളിലാണ് പടക്കനിർമാണ ശാലകൾ പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽ വിരുദുനഗർ ജില്ലയിലും പടക്കനിർമാണ ശാലകൾ ഉള്ള പ്രദേശങ്ങളിലും നിരവധി പടക്കനിർമാണ ശാലകളുണ്ട്.
ഇത്തരത്തിൽ അടുത്തിടെ ചെങ്ങമലപ്പട്ടി സുദർശൻ പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 6 സ്ത്രീകളടക്കം 10 പേർ മരിച്ചതും പടക്ക തൊഴിലാളികളുടെ ദുരവസ്ഥയിലേക്കും വ്യവസായമേഖലയിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെ കുറിച്ചുള്ള ചർച്ചകളിലേക്കും നയിച്ചു.
മേയ് ആറിന് ശിവകാശിക്കടുത്ത് ചെങ്കമലപ്പട്ടി-നാരാണാപുരം റോഡിലെ പെരിയണ്ടവർ അലുമിനിയം പേപ്പർ സീവ് പൗഡർ കമ്പനിയിൽ അനധികൃത പടക്ക നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.
അതേ ദിവസം ഏഞ്ചാർ മേഖലയിലെ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മുറി തകർന്നിരുന്നു.
അനധികൃതമായി ഫാക്ടറി പാട്ടത്തിനെടുത്തതും, അധിക തൊഴിലാളികളെ ഉപയോഗിച്ച് പടക്കങ്ങൾ നിർമിച്ചതും, അനുവദനീയമായ അളവിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതും ഫാൻസി ഇനത്തിൽപ്പെട്ട പടക്കങ്ങൾ എന്നിവയും അന്വേഷണത്തിൽ
കണ്ടെത്തിയിരുന്നു. ആവശ്യമായ ഘടനാപരമായ സൗകര്യങ്ങളുടെ അഭാവത്തിലാണ് ഇവയെല്ലാം നിർമ്മിക്കുന്നത്. ബലി നല്കപ്പെടുന്നതാവട്ടെ പാവപെട്ട തൊഴിലാളികളുടെ ജീവനും