നാലാംഘട്ടം; ജനം വിധിയെഴുതി തുടങ്ങി;

0 0
Read Time:2 Minute, 8 Second

ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട പോളിംഗ് പുരോഗമിക്കുന്നു. നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് പൂർണ സജ്ജമായെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ അറിയിച്ചു.

നാലാംഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലായി/കേന്ദ്രഭരണപ്രദേശത്തായി 96 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണു പോളിങ് നടക്കുന്നത്.

ആന്ധ്രപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പു നടക്കും.

വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി തെലങ്കാനയിലെ 17 ലോക്‌സഭാമണ്ഡലങ്ങളിലെ ചില നിയമസഭാമണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പു സമയം തെരഞ്ഞെടുപ്പു കമ്മീഷൻ വർധിപ്പിച്ചിട്ടുണ്ട്.

1,717 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വൈകീട്ട് ആറുവരെയാണ് പോളിങ്. കേന്ദ്രമന്ത്രിമാരായ കിഷന്‍ റെഡ്ഡി, ഗിരിരാജ് സിങ്, കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖർ.

സീറ്റുനില ഇങ്ങനെ

2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് 10 സീറ്റുകളിലായിരുന്നെങ്കില്‍ 2014ല്‍ അത് 38 ആയും 2019ല്‍ 42 ആയും ഉയരുകയായിരുന്നു.
സഖ്യകക്ഷികള്‍ക്ക് ലഭിച്ച സീറ്റുകള്‍ ഉള്‍പ്പെടാതെയാണിത്.
2009ല്‍ 50 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് 2014 എത്തുമ്പോഴേയ്‌ക്ക് സീറ്റുകളുടെ എണ്ണം മൂന്നായി കുത്തനെ കുറഞ്ഞു. 2019ല്‍ ആറ് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts