Read Time:56 Second
ചെന്നൈ : തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കൻ ശ്രീലങ്കൻ തലസ്ഥാനമായ ജാഫ്നയ്ക്കടുത്ത കാങ്കേശന്തുറയ്ക്കും ഇടയിലുള്ള യാത്രാക്കപ്പൽ സർവീസ് പുനരാരംഭിക്കുന്നത് മേയ് 17- ലേക്ക് നീട്ടി.
തിങ്കളാഴ്ച സർവീസ് തുടങ്ങാനിരുന്നതാണ്. എന്നാൽ വടക്കുകിഴക്കൽ കാലവർഷത്തെത്തുടർന്നുള്ള മോശം കാലാവസ്ഥ മൂലം കപ്പൽ സർവീസ് നീട്ടുകയായിരുന്നു.
150 സീറ്റുകളുള്ള ‘ശിവഗംഗ’ എന്ന കപ്പലിൽ നാഗപട്ടണത്തുനിന്ന് മൂന്നര മണിക്കൂറിനകം കാങ്കേശന്തുറയിൽ എത്തിച്ചേരാനാവും. http://sailindsri.com എന്ന വെബ്സൈറ്റുവഴി യാത്രാടിക്കറ്റ് ബുക്ക് ചെയ്യാം.