Read Time:1 Minute, 23 Second
ചെന്നൈ : അമ്മയുടെ കൈയിൽനിന്ന് ഏഴുമാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.
ചെന്നൈയിലെ പുളിയന്തോപ്പിൽ നടന്ന സംഭവത്തിൽ ചെങ്കൽപ്പേട്ട് സ്വദേശി എം. അജിത്താണ് (19) പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകീട്ട് പുളിയന്തോപ്പ് മൂർത്തി നഗറിൽ മദ്യപിച്ച് എത്തിയ അജിത്ത് അവിടെ കളിച്ചു കൊണ്ടിരുന്ന ചെറിയ കുട്ടികളെപിടിക്കാൻ ശ്രമിച്ചു. എന്നാൽ ഇവർ ഒാടി രക്ഷപ്പെട്ടു.
ഇതിന് സമീപം ഏഴ് മാസം പ്രായമുള്ള കുട്ടിയുമായി നിന്ന ദമ്പതിമാരുടെ അടുത്തെത്തിയ അജിത്ത് അമ്മയുടെ കൈയിൽനിന്ന് കുട്ടിയെ തട്ടിപ്പറിച്ചു.
പിന്നീട് കുട്ടിയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കുട്ടിയുടെ അച്ഛനും നാട്ടുകാരിൽ ചിലരും പിന്തുടർന്ന് അജിത്തിനെ പിടികൂടുകയായിരുന്നു. പിന്നീട് പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തു.